കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ വൈകുന്നു

ലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ വൈകുന്നു. തീരദേശനിയമം പാലിക്കാതെ കായല്‍ കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഉത്തരവിട്ടത്.

റിസോര്‍ട്ട് പൊളിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനൊപ്പമാണ് പാണാവള്ളി നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ 17.34 ഏക്കറില്‍ 54 വില്ലകളുള്ള റിസോര്‍ട്ട് പൊളിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. പൊളിച്ചു നീക്കുന്നതിലെ ചെലവുവഹിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പാണാവള്ളി പഞ്ചായത്ത് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല. കോവിഡ് 19 ആയതിനാല്‍ നടപടി വൈകുന്നതായാണ് സൂചന.

Top