എറണാകുളം നഗരത്തിലെ അഗ്‌നിബാധ മൂന്നു മണിക്കൂറിന് ശേഷം നിയന്ത്രണവിധേയം

കൊച്ചി: എറണാകുളം നഗരത്തില്‍ ബഹുനില കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള പാരഗണ്‍ന്റെ ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്‌നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്.

തീ ഉയരുന്നത് കണ്ട് കെട്ടിടത്തില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയാണ് പാരഗണ്‍ ചെരുപ്പ് ഗോഡണ്‍ ഉള്‍പ്പെടുന്ന ആറുനില കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടം മുഴുവനും കത്തിനശിച്ചു.

Top