അങ്കാറ: പാർലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി അംഗീകരിച്ചു.
ഇന്നലെ നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേര് പ്രസിഡന്‍ഷ്യന്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഒൗദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷിയും പ്രസിഡന്റ് തയിപ് എർദോഗനും വിജയം അവകാശപ്പെട്ടു.
രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമുള്ള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രതികരിച്ചു.
ഒന്നര ലക്ഷത്തിൽ പരം പോളിംഗ് സ്റ്റേഷനുകളായി 550 ലക്ഷം വരുന്ന തുർക്കി പൗരന്മാര് വോട്ട് രേഖപ്പെടുത്തി. രാവിലെ നാലുമണി മുതൽ ഏഴു വരെയാണ് വോട്ടിംഗ് നടന്നത്. അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികൾ 60 ശതമാനം വോട്ടും വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടു.
തുർക്കി പ്രസിഡന്റ് എർദോഗൻ ഇസ്താംബുളിലാണ് കുടുംബസമേതം വോട്ടുചെയ്യാനെത്തിയത്. രാജ്യത്തെ ഹിതപരിശോധനാ ഫലം എർദോഗനൊപ്പമാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ സിഎച്ച്പി പ്രസിഡൻഷ്യൽ രീതിക്ക് എതിരാണ്.
ഹിതപരിശോധന അനൂകൂലമായതോടെ ഇനി തുർക്കിയിൽ പ്രധാനമന്ത്രി പദം ഇല്ലാതാകും. പിന്നീട് പ്രസിഡന്റിനായിരിക്കും രാജ്യത്തിന്റെ പൂർണ ഭരണച്ചുമതല. ഇതോടെ എർദോഗന് 2029 വരെ അധികാരത്തിൽ തുടരാനാകും.
ഹിതപരിശോധന വിജയിച്ചാൽ രാജ്യത്തു സൈനികകോടതികൾ ഇല്ലാതാകുകയും പ്രസിഡന്റിനെ നീക്കണമെങ്കിൽ ഇംപീച്ച്മെന്റ് നടപടിവേണ്ടിവരികയും ചെയ്യും.