വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ധാരണ.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനും ധാരണയായെന്നാണ് വിവരങ്ങള്‍.