തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ദോഹയില്‍. ഖത്തര്‍ പ്രതിരോധ വകുപ്പ് മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ദോഹ എയര്‍പോര്‍ട്ടില്‍ ഉറുദുഗാന് നല്‍കിയത്. തുര്‍ക്കി പ്രതിരോധ, സാമ്പത്തികകാര്യ മന്ത്രിമാരടക്കം ഉന്നതതലസംഘം ഉറുദുഗാനൊപ്പമുണ്ട്. ഖത്തറിനെതിരായ ഉപരോധം, ഇസ്രയേലിനുള്ള അറബ് രാജ്യങ്ങളുടെ സഹകരണം തുടങ്ങി വിഷയങ്ങള്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് നാളെ തന്നെ ഉറുദുഗാന്‍ അങ്കാറയിലേക്ക് മടങ്ങും.
ഇസ്രയേലുമായി ചില അറബ് രാജ്യങ്ങളുണ്ടാക്കിയ സഹകരണ കരാറിനെതിരെ ഖത്തറും തുര്‍ക്കിയും കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മാത്രവുമല്ല, സൈനിക പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ശക്തമാണ്.