ആല്‍ഫബെറ്റ് ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു

ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു.

ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറിയാലും ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഷ്മിഡ്റ്റ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. 2018 ജനുവരിയിലായിരിക്കും സ്ഥാനമൊഴിയുന്നത്.

2001 ലാണ് എറിക് ഷ്മിഡ്റ്റ് ഗൂഗിളില്‍ എത്തുന്നത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം കമ്പനിയുടെ ഉന്നത പദവിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷമായി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തായിരുന്നു അദ്ദേഹം.

ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നതോടെ ജനുവരിയില്‍ ചേരുന്ന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആല്‍ഫബെറ്റ് പുതിയ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനെ നിയമിക്കും.

Top