ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവിനായി തന്നെ മാനേജരായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എറിക് ടെന്‍ ഹാഗ്. പ്രതിസന്ധിയിലായിരിക്കുന്ന ക്ലബിനെ രക്ഷിക്കാന്‍ തനിക്കാണ് കഴിയുക. കഴിഞ്ഞ സീസണില്‍ ആറ് വര്‍ഷത്തെ കിരീട ദാരിദ്രത്തിന് വിരാമമിട്ടുകൊണ്ട് ഇഎഫ്എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയികളായി. എഫ്എ കപ്പിന്റെ ഫൈനലിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തി.
എല്ലാം മത്സരങ്ങളും വിജയിക്കാനാണ് താരങ്ങളോട് ആവശ്യപ്പെടുന്നത്. എതിരാളികള്‍ ആരെന്ന് നോക്കേണ്ടതില്ല. ടീമിന്റെ ഊര്‍ജത്തെ ഇല്ലാതാക്കരുത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തിലെ മികച്ച ക്ലബുകളില്‍ ഒന്നാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചുവരവ് സാധ്യമാകുമെന്നും എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി.എല്ലാ യാത്രയിലും പ്രതിസന്ധികള്‍ ഉണ്ടാകും. ഇപ്പോള്‍ യുണൈറ്റഡ് ശരിയായ ദിശയിലാണ്. തന്റെ റെക്കോര്‍ഡ് നോക്കൂ. ലക്ഷ്യം വെച്ചതെല്ലാം നേടാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.
തുടര്‍വിജയങ്ങള്‍ എറിക് ടെന്‍ ഹാഗിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചടി നേരിടുകാണ്. അവസാന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. അടുത്ത ആഴ്ച നടക്കുന്ന ബയേണ്‍ മ്യൂണികിനെതിരായ മത്സരത്തോടെ ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ടുള്ള പോക്കും അറിയാന്‍ കഴിയും. എന്നാല്‍ ക്ലബിന്റെ തിരിച്ചുവരവിന് ശരിയായ വ്യക്തി താനാണെന്ന് പറയുകയാണ് എറിക് ടെന്‍ ഹാഗ്.