എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

കൊച്ചി: എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളില്‍ അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. 6 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്.

ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ എന്ന് മാത്രമാണ് ഇവര്‍ പറയുന്നത്.

നട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ത്രീയെ കടുതല്‍ ചോദ്യം ചെയ്യുകയാണ്.

 

Top