കൊച്ചി: ആഗോളതലത്തില്‍ കൊറണാ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുളവരെ പരിശോധിക്കും. സ്‌പെയിന്‍,ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഇനി മുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചിരിക്കുന്നത്.
കൂടാതെ ജില്ലയില്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും കലക്ടര്‍ അറിയിച്ചു.ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്തു നല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അധികം ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ നിലവില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.