സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1056 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 140 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഐഎന്‍എച്ച്എസിലെ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് 263 പേര്‍ രോഗ മുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.