കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
കോവിഡ് ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ അവിടെയത്തി പോസിറ്റീവാകുന്നുവെന്നതും സമൂഹ വ്യാപനം നടന്നുവെന്നാണ് കാണിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം- എറണാകുളം മേഖലയിലാണ് കോവിഡ് ഭീഷണിയുള്ളതെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കി.