കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. 25 പേരുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായി.
അതിനിടെ, ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചു. അതേസമയം, ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്നതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.