ഇന്ന് എറണാകുളം ജില്ലയില്‍ 952 പേര്‍ക്ക് കൊവിഡ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 819 പേരാണ്. രോഗത്തിന്റെ ഉറവിടമറിയാത്തവര്‍ 109 പേരുണ്ട്. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 404 പേര്‍ രോഗമുക്തി നേടി. ഇതില്‍ 400 പേര്‍ എറണാകുളം ജില്ലക്കാരും നാല് പേര്‍ മറ്റ് ജില്ലക്കാരുമാണ്.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10489 ആണ്. ഇന്ന് 1762 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26653 ആണ്. ഇതില്‍ 24814 പേര്‍ വീടുകളിലും 153 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1686 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.