കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍മാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം.
ലാബ് ടെക്‌നീഷ്യനായ ആകാശിനെ ഡോക്ടര്‍ കൈയ്യേറ്റം ചെയ്‌തെന്നാണ് ലാബ് ജീവനക്കാരുടെ പരാതി.
എന്നാല്‍, തന്നെയാണ് കൈയ്യേറ്റം ചെയ്‌തതെന്നു ഡോ.സജിമാത്യു വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ലാബ് ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.