എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ലഭിച്ചത് 395 അജ്ഞാത മൃതദേഹങ്ങള്‍.
ഒരു വര്‍ഷം ശരാശരി 60 മ്യതദേഹങ്ങളെങ്കിലും എറണാകുളം ജനറല്‍ ആശുപത്രിയില്‍ അവകാശികളില്ലാതെ എത്തുന്നുണ്ട്.
സ്വകാര്യ ആശുപത്രികള്‍ക്ക് മ്യതദേഹം വില്‍പന നടത്തിയ ഇനത്തില്‍ 2011 മുതല്‍ ഇതുവരെ ഒരു കോടി 49 ലക്ഷം രൂപ ആശുപത്രിക്ക് ലഭിച്ചു.
മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനാണ് മൃതദേഹം വിട്ട് നല്‍കുന്നത്.
എംബാം ചെയ്ത മൃതദേഹങ്ങക്ക് 40000 രൂപയാണ് മെഡിക്കല്‍ കോളേജുകള്‍ നല്‍കേണ്ടത്. എംബാം ചെയ്യാത്തതിന് 20000 രൂപയും സ്‌കെല്‍ട്ടന് 10000 രൂപയുമാണ് ഈടാക്കുന്നത്.
പൊലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം നിശ്ചിത ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷവും ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ അജ്ഞാത മൃതദേഹമായി കണക്കാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് നല്‍കുകയാണ് പതിവ്.
മൃതദേഹം വില്‍പന നടത്തി സ്വരൂപിക്കുന്ന തുക ആശുപത്രി അക്കൗണ്ടില്‍ സൂക്ഷിച്ച് വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നാണ് വിശദീകരണം.