കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് രോഗം ബാധിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ നഴ്‌സിനും കോവിഡ് സ്ഥിരീച്ചിരുന്നു. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലെ 72 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.