കൊച്ചി : കോവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയില്‍ എറണാകുളം ജില്ല ഏറെ മുന്നിലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണ്. സംസ്ഥാനതലത്തില്‍ 9.95 % ആണ് പോസിറ്റീവിറ്റി നിരക്കെന്നും കൊവിഡ് അവലോകന റിപ്പോര്‍ട്ട്. സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രമാണ് നിലവില്‍ എറണാകുളം ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളം. ആകെ ലക്ഷ്യമിട്ടതില്‍ 93.6% പൂര്‍ത്തിയാക്കാന്‍ ജില്ലക്കായി. ഏറ്റവുമധികം വയോജന മന്ദിരങ്ങള്‍ ഉള്ളതും എറണാകുളം ജില്ലയിലാണ്. ആകെ പ്രവര്‍ത്തിക്കുന്ന 146 വൃദ്ധ സദനങ്ങളിലും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സാധിച്ചു.