കൊച്ചി: എറണാകുളത്ത് ഖനനം നിരോധിച്ചു. ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയില്‍ മഴക്കെടുതി നേരിടുന്നതിന് വേണ്ട സജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞതായി എസ് സുഹാസ് പറഞ്ഞു. ഒരു ലക്ഷം പേരെ വരെ പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ ഇപ്പോള്‍ തന്നെ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.