എറണാകുളം ഡിസിസിയും കെപിപിസിയും നല്‍കിയ ലിസ്റ്റില്‍ തന്റെ പേര് മാത്രമാണുള്ളത് ; കെ.​വി.​തോ​മ​സ്

thomaskv

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ സ്ഥാനാര്‍ഥിത്വം കേരളഘടകം അംഗീകരിച്ചതായി സിറ്റിംഗ് എംപി കെ.വി.തോമസ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എറണാകുളത്ത് നിന്ന് സ്ഥാനാര്‍ത്ഥിയായി തന്റെ പേരാണ് കേരളഘടകം അയച്ചതെന്ന് കെ.വി.തോമസ് പറഞ്ഞു. എറണാകുളം ഡിസിസിയും കെപിപിസിയും നല്‍കിയ ലിസ്റ്റില്‍ തന്റെ പേര് മാത്രമാണുള്ളത്. എങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കെ.വി.തോമസ് പറഞ്ഞു.

സ്ഥാനാര്‍ഥി ആരായാലും യുഡിഎഫിന് ജയിക്കാന്‍ പറ്റിയ മണ്ഡലമാണെന്നും കെ.വി.തോമസ് വ്യക്തമാക്കി.

Top