പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറല്‍ എസ്പി

കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) പാചകവാതക സംഭരണകേന്ദ്രത്തിനെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ്.

ഈ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടു. സ്ത്രീകള്‍ ഒറ്റയ്ക്ക് ഇത്തരം ഒരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും എസ്പി അറിയിച്ചു.

Top