കോവിഡ് മരണ കണക്കില്‍ പിഴവ്; ഡിഎംഒ മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ സംഭവിച്ച പിഴവില്‍ അഞ്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. മരണക്കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് 2020 ജനുവരി 30-നും 2021 ജൂണ്‍ 18-നും ഇടയിലുള്ള കണക്കുകളില്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ ഉണ്ടായ പിഴവാണ് സെക്രട്ടറിയും ജില്ലാമെഡിക്കല്‍ ഓഫീസര്‍മാരും തമ്മിലുള്ള പോരിലേക്ക് നീളുന്നത്.

സൂക്ഷ്മപരിശോധനയ്ക്കുശേഷം 7023 കോവിഡ് മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടര്‍, സെക്രട്ടറിയെ അറിയിച്ചത്. പരിശോധനയ്ക്കുശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അപ് ലോഡ് ചെയ്തതാകട്ടെ 8500-ല്‍ അധികം മരണങ്ങളും. ഇതില്‍ 3779 എണ്ണത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 527 മരണങ്ങള്‍ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ഡയറക്ടറെ അറിയിച്ചിട്ടുള്ളത്.

 

 

Top