ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധ വാര്‍ഷികത്തില്‍ അറ്റാദായം 284 ശതമാനം വര്‍ധിച്ച് 92.44 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 24.07 കോടി രൂപയായിരുന്നു. അര്‍ധവാര്‍ഷികത്തില്‍ 68.37 കോടി രൂപയാണ് അറ്റാദായ വര്‍ധന.
ബാങ്കിന്റെ നിക്ഷേപം 98.72 ശതമാനം വര്‍ധിച്ച് 6063.37 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3051.20 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യം 24.13 ശതമാനം വര്‍ധിച്ച് 5486.06 കോടി രൂപയായി.
മികച്ച വളര്‍ച്ച കൈവരിക്കാനായത് ബാങ്കിന്റെ കരുത്തുറ്റ പ്രകടനമാണ് വ്യക്തമാക്കുന്നതെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ബാങ്കിന് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.