കൊച്ചി: കൊച്ചി വൈറ്റിലയിലെ പൊന്നുരുന്നി സി.കെ.സി.ജെഎച്ച്.എസ് സ്‌കൂളിന്റെ കോണ്‍വെന്റ് ഹോസ്റ്റലില്‍ നിന്നും രക്ഷപ്പെട്ട 20 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. കന്യാസ്ത്രീമാര്‍ നടത്തി വരുന്ന ഹോസ്റ്റലില്‍ നിന്ന് ക്രൂര മര്‍ദ്ദനം സഹിക്കാനാവാതെയാണ് അര്‍ധരാത്രിയില്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്.
അര്‍ധരാത്രി റോഡില്‍ നിന്ന് പെണ്‍കുട്ടികളുടെ കരച്ചില്‍ കണ്ട നാട്ടുകാരാണ് കടവന്ത്ര പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നെത്തിയ പൊലീസ് വിദ്യാര്‍ഥികളെ സ്റ്റ്േഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം
ആറുമുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള നിര്‍ധനരായ കുട്ടികളാണു കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നത്. വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ചൂരലിനടിയേറ്റ പാടുകളുണ്ട്. രാത്രിയില്‍ ഫാനിടാന്‍ അനുവദിക്കാറില്ലെന്നും, ചെറിയതെറ്റുകള്‍ക്കു പോലും ക്രൂരമായി മര്‍ദ്ദിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍നിന്നു പുഴുവിനെ കിട്ടിയെന്നു പരാതിപ്പെട്ടപ്പോള്‍ പുഴുവിനെ എടുത്തു മാറ്റിയിട്ടു കഴിക്കാനായിരുന്നു നിര്‍ദേശമെന്നു കുട്ടികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി മര്‍ദനം സഹിക്കാനാവാതെ ഇരുപത് കുട്ടികളും ഹോസ്റ്റലില്‍നിന്നു ഓടി പുറത്തിറങ്ങുകയായിരുന്നു. കുട്ടികളുടെ മൊഴിയെടുത്ത പോലീസ് കന്യാസ്ത്രീകള്‍ക്കെതിരേ ജുവനൈല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.