ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടണം ; ഓഫീസിലെത്താൻ നദി നീന്തിക്കടന്ന് ജർമ്മൻ സ്വദേശി

ട്രാഫിക്കിൽ കിടന്ന് സമയം നഷ്ടപെടുത്തുന്നതിനും , മടുപ്പുണ്ടാകുന്നതിനും പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ബെഞ്ചമിൻ ഡേവിഡ് എന്ന ജർമൻകാരൻ.

മ്യൂണിച്ചിലുള്ള ഇസാർ നദി 2 കിലോമീറ്ററോളം നീന്തിയാണ് ബെഞ്ചമിൻ ഡേവിഡ് ഓഫീസിൽ എത്തുന്നത്.

ബെഞ്ചമിൻ ഡേവിഡ് തന്റെ ലാപ്ടോപ്പ്, സ്യൂട്ട്, ഷൂകൾ എന്നിവ വാട്ടർ പ്രൂഫായിട്ടുള്ള ബാഗിനുളിൽ സുരക്ഷിതമാക്കി വച്ചിട്ടാണ് നീന്തുന്നത്.

കിലോമീറ്ററോളം ട്രാഫിക്കിൽ കിടന്നുണ്ടാകുന്ന സമ്മർദം കുറക്കുവാനാണ് ബെഞ്ചമിൻ നീന്തൽ ആരംഭിച്ചത്.

സീസണിനെ ആശ്രയിച്ച് വളരെ സുരക്ഷിതമായാണ് ബെഞ്ചമിൻ നദിയിലൂടെ ഓഫീസിലേക്ക് നീന്തുന്നത്.

ട്രാഫിക്കിൽ ഇരിക്കുന്നതിനേക്കാൾ ശാന്തവും, വേഗതകൂടുതലുമാണ് നദി നീന്തിക്കടക്കുമ്പോൾ എന്ന് ബെഞ്ചമിൻ ഡേവിഡ് പറയുന്നു .

രേഷ്മ പി.എം

Top