ന്യൂഡല്‍ഹി: പ്രതിമാസം 50000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ഇ എസ് ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) ആനുകൂല്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നു.
ഇ എസ് ഐ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്. പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 21,000 രൂപയാണ് പുരുഷന്മാരുടെ പരിധി. ഇ എസ് ഐയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുവാനാണ് ശമ്പള പരിധി കൂട്ടിയിരിക്കുന്നത്. നിലവില്‍ 16 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം.
ഇ എസ് ഐയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ അംഗവൈകല്യ, മരണാന്തര ആനുകൂല്യങ്ങള്‍ 25 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനമായി.