പൃഥ്വിരാജ് ചിത്രമായ എസ്രയിലെ പാട്ടുകളെല്ലാമെത്തി. മൂന്നു ഗാനങ്ങളാണ് ഓഡിയോ ജ്യൂക് ബോക്‌സിലുള്ളത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പോലെ വേറിട്ട ഗീതങ്ങളാണെല്ലാം.
രാഹുല്‍ രാജും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് ഈണമിട്ടത്. രാഹുല്‍ രാജിന്റെ ലൈലാകമേ എന്ന ഗീതം ഇതിനോടകം പത്തു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകള്‍ കണ്ടത്.
ഹരിചരണ്‍ ആയിരുന്നു ബി.െക ഹരിനാരായണന്‍ കുറിച്ച ഈ വരികള്‍ പാടിയത്. ബാക്കി രണ്ടു പാട്ടുകളും സുഷിന്‍ ശ്യാമിന്റേതാണ്. ഇതില്‍ തമ്പിരാന്‍ എന്ന പാട്ട് അന്‍വര്‍ അലിയുടേതാണ്.
കമ്മട്ടിപ്പാടത്തിനും കിസ്മത്തിനും ശേഷം അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിലൊന്നാണിതെന്ന് നിസംശയം പറയാം. സച്ചിന്‍ ബാലു ആണ് ഈ പാട്ട് പാടിയത്. ലൈലാകമേ എന്ന പാട്ടിനൊരു നവീന ഭംഗിയാണെങ്കില്‍ തമ്പിരാന്‍ മണ്ണിനോടു ചേര്‍ന്നു നില്‍ക്കുന്ന പോലെയാണ്.
സച്ചിന്‍ ബാലുവിന്റേതാണു ആലാപനം. ഇരുളു നീളും രാവേ എന്നതാണ് മൂന്നാമത്തെ പാട്ട്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സച്ചിന്‍ ബാലുവിന്റേതാണു സ്വരം.
ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദ്, ടൊവീനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുജിത് വാസുദേവിന്റേതാണ് ഛായാഗ്രഹണം