കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ആദ്യ വോട്ടിനെ കുറിച്ചു സംസാരിക്കുകയാണ് എസ്തര്‍ അനില്‍. കോവിഡ് സമയത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണെന്നും ആ കാര്യങ്ങളെ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ് താനെന്നുമുള്ള കാര്യങ്ങളാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എസ്തര്‍ വെളിപ്പെടുത്തിയത്.
‘മുമ്പൊക്കെ എനിക്ക് രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സൂക്ഷ്മമായി ഞാന്‍ നിരീക്ഷിക്കാറുണ്ട്. ഇക്കുറി എന്റെ ആദ്യവോട്ടാണ്. എങ്കിലും ആര്‍ക്ക് ചെയ്യണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വീട്ടില്‍ ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കാറുണ്ട്. ചാച്ചന്‍ (അമ്മയുടെ അച്ഛന്‍) ഒരിക്കല്‍ ഇലക്ഷന് നിന്ന് ജയിച്ചിട്ടുള്ളയാളാണ്. അതിനാല്‍ തന്നെ ഇലക്ഷന്‍ കാര്യങ്ങള്‍ വീട്ടില്‍ പലപ്പോഴും സംസാര വിഷയമാണ്. ചാച്ചന്‍ ഇക്കാലത്തും ഇലക്ഷനുമായൊക്കെ തിരക്കിലാണ്.’ എസ്തര്‍ പറഞ്ഞു.