സ്വന്തമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങി എസ്റ്റോണിയ

bitcoin

സ്വന്തമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ എസ്റ്റോണിയ ആരംഭിച്ചു.

ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്.

ക്രിപ്‌റ്റോകറന്‍സികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം നടത്തുമ്പോഴാണ് സ്വന്തം ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാന്‍ എസ്റ്റോണിയ ഐസിഒ (ഇനിഷ്യല്‍ കോയിന്‍ ഓഫറിങ്) ഒരുങ്ങുന്നത്.

എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തുപകരുന്നതാണ്.

ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐപിഒയ്ക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

Top