ഹരിതയുടേത് കാലാഹരണപ്പെട്ട കമ്മിറ്റിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍. ഹരിതയുടേത് കലഹരണപ്പെട്ട കമ്മിറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കമ്മിറ്റി അച്ചടക്ക ലംഘനം നടത്തിയെന്നും ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കമ്മിറ്റിയെ കുറിച്ച് ലീഗ് നേതൃത്വം ഉടന്‍ തീരുമാനം എടുക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

അതേസമയം, ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി പറഞ്ഞു. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോള്‍ നിലവിലുള്ളത്. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു.

Top