കേരള ബാങ്ക്; പാര്‍ട്ടി തലത്തിലെ കൂടിയാലോചനയ്ക്ക് ശേഷം മറുപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെ ചൊല്ലിയുള്ള മുസ്ലീം ലീഗ് അതൃപ്തിയില്‍ മറുപടി പറയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടന്നിട്ടില്ല. കൂടിയാലോചനയ്ക്ക് മുന്‍പ് പ്രതികരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദിനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ നീക്കമില്ലെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞിരുന്നു. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിയിലെ കേസും ഭരണസമിതി അഗത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളബാങ്കില്‍ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എല്‍.എ ഭരണ സമിതിയംഗം ആകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുല്‍ ഹമീദ്. നിലവില്‍ മലപ്പുറം ജില്ലയില്‍ നിന്നും കേരള ബാങ്കില്‍ ഡയക്ടര്‍മാരില്ല. അതേസമയം കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പ്രതിനിധി വിവാദമാക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതികരിച്ചത്.

Top