കോഴിക്കോട്: ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ അനുനയിപ്പിക്കാന്‍ മുസ്ലിംലീഗ് ഇടപെടുന്നു.
മാണി യുഡിഎഫ് വിട്ടുപോകരുതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
മാണിയെ സ്വകാര്യമായി ബന്ധപ്പെട്ടാണ് ബഷീര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നു ബഷീര്‍ പറഞ്ഞു. അദ്ദേഹം യുഡിഎഫ് വിടുമെന്നു തോന്നുന്നില്ല. പ്രശ്‌നങ്ങളെല്ലാം യുഡിഎഫ് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ് വെറും പ്രഹസനം മാത്രമാണെന്ന് പി.സി ജോര്‍ജ്.
യുഡിഎഫ് വിട്ടാല്‍ മാണിക്ക് നിലനില്‍പ്പില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കെ.എം മാണിയേയും പി.ജെ ജോസഫിനേയും ചുമതലപ്പെടുത്തി യോഗം പിരിയുമെന്നും അദ്ദേഹം പറഞ്ഞു.