മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ. . .

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലീംലീഗിൽ നാടകീയ നീക്കങ്ങൾ. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം.

കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നു. നിർദ്ദേശം മുന്നോട്ട് വെച്ചത് മണ്ഢലം കമ്മറ്റിയാണ്. അന്തിമ തീരുമാനം എടുക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാവും.

നിലവിൽ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. എന്നാൽ, കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും പാർട്ടി അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി തങ്ങൾക്ക് മുസ്ലീംലീഗ് ഉന്നത അധികാര സമിതി നൽകിയിരുന്നു. തുടർന്നാണ് ഇത്തരം ഒരു നീക്കം പാർട്ടിയിൽ നടക്കുന്നത്.

കൂടാതെ, കഴിഞ്ഞ ദിവസം ലീഗും- കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗം ചേരുകയും ചെയ്തിരുന്നു.

Top