നിരത്തിലിറങ്ങാന്‍ പോകുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ എനര്‍ജി ഇന്ത്യയില്‍ പാറ്റന്റ് സ്വന്തമാക്കി. നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് ഇത്. വലിയ ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഒടിആര്‍ അപ്‌ഡേറ്റുകള്‍, നാവിഗേഷന്‍, ഓണ്‍ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയവ ഉണ്ടായിരിക്കും. ഉയര്‍ന്ന റൈഡിംഗ് റേഞ്ച്, കൂടുതല്‍ നൂതന ഫീച്ചറുകള്‍, ഹൈ പെര്‍ഫോമന്‍സ് ബാറ്ററി പാക്ക്, വിവിധ റൈഡിംഗ് മോഡുകള്‍, അതിവേഗ ചാര്‍ജിംഗ് എന്നിവയെല്ലാം ലഭിക്കുമെന്നാണ് സൂചന.
ഏഥര്‍ എനര്‍ജി പുതിയ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചുവരികയാണ്. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ സാമ്പ്രദായികവും അതേസമയം സ്‌പോര്‍ട്ടി രൂപകല്‍പ്പനയാണ് കമ്പനി നല്‍കിയത്. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിച്ചേക്കും. ഇതോടൊപ്പം കറുത്ത അലോയ് വീലുകള്‍, വശങ്ങളില്‍ ചെത്തിയുണ്ടാക്കിയതുപോലെ ബോഡിവര്‍ക്ക്, മുന്നില്‍ നീളം കുറഞ്ഞ ഫെന്‍ഡര്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ മറ്റ് സവിശേഷതകളായിരിക്കും.