മനില: യു.എ.ഈ വിമാനകമ്പനിയായ ഇത്തിഹാഡിന്റെ വിമാനത്തില്‍ മുസ്ലീം യാത്രികന്റെ പ്രാര്‍ത്ഥന മറ്റു യാത്രകാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കി. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ മറ്റു യാത്രകാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും കുറച്ച് നേരത്തേക്ക് വിമാനത്തില്‍ ബഹളം ഉണ്ടാവുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥിക്കുന്നതായി കാണാം തുടര്‍ന്ന് പ്രാര്‍ത്ഥനയുടെ ഭാഗമായി അയാള്‍ അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ പറയുന്നുണ്ട്.
എമര്‍ജന്‍സി എക്‌സിറ്റിനടുത്ത് ഉറങ്ങുകയായിരുന്നു താന്‍. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വളരെ ഉച്ചത്തില്‍ പറയുന്നതിനാല്‍ എനിക്ക് ചെവി അടച്ചുപിടിക്കേണ്ടി വന്നു. പലരും വിമാനത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടായിരുന്നു എന്നാണ് വീഡിയോ അപ്പ്‌ലോഡ് ചെയ്തയാള്‍ പറയുന്നത്.
മനിലയിലേക്ക് പോകുന്ന ഏഴുമണിക്കൂര്‍ വിമാനയാത്രയില്‍ നിരവധി മുസ്ലീം മതവിശ്വാസികള്‍ കാണും. അവര്‍ വിമാനത്തില്‍ പ്രാര്‍ത്ഥിക്കുന്നത് സ്ഥിരം കാഴ്ചയുമാണ്. ഇത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതാണ്. മറ്റുള്ളവരുടെ അവസ്ഥ കൂടി പരിഗണിക്കേണ്ട ഒന്നാണ്. അദ്ദേഹം ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചത് എല്ലാവരേയും ഭയപ്പെടുത്തി എന്നാണ് മറ്റ് യാത്രക്കാര്‍ അഭിപ്രായപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കുപിതരായ യാത്രക്കാരെ വിമാനജീവനക്കാരാണ് അനുനയിപ്പിച്ചത്.