അഡിസ് അബാബ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് എതോപ്യയില്‍ ആറ് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി ഹെയ്‌ലെമാരിയം ഡസെലേയ്ന്‍ അറിയിച്ചു.
തങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രമുഖ ഗോത്രവിഭാഗമായ ഒറോമോ കഴിഞ്ഞ ഒരു വര്‍ഷമായി പ്രക്ഷോഭത്തിലാണ്. ഒക്ടോബര്‍ രണ്ടിന്, ഒറോമോ വിഭാഗക്കാരുടെ പ്രധാന ഉത്സവമായ ഇറീച്ചയിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 52 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 500 പേര്‍ കൊല്ലപ്പെട്ടു.
ഒറോമോ വംശജര്‍ക്ക് പ്രാധാന്യമുള്ള മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.