മോസ്‌കോ: രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി റഷ്യ . കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു.
റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളും തിരിച്ച് ഉപരോധം ഏര്‍പ്പെടുത്തുന്നത് ഗൗരവമായി ആലോചിക്കുകയാണ് എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
റഷ്യയില്‍ തുടരാന്‍ ഇന്ത്യന്‍ കമ്പനികളുടെ തീരുമാനം
ഡോ.റെഡ്ഡീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് തീരുമാനം. റഷ്യ നിര്‍മിച്ച കോവിഡ് വാക്‌സീനായ സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് നിലവില്‍ റഷ്യയിലുള്ളത്. ഇവയില്‍ ഏതെങ്കിലും കമ്പനി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം,റഷ്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി റേറ്റിങ് ഏജന്‍സിയായ ഫിച്ച്. സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യയെ സാരമായി ബാധിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഫിച്ചിന്റെ തീരുമാനം. വ്യോമയാന,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടന്‍ നിര്‍ത്തി. കൊക്കോകോളയും പെപ്‌സിയും റഷ്യയിലെ വില്‍പന നിര്‍ത്തി. റഷ്യയിലെ സ്റ്റാര്‍ബക്‌സ് കോഫിഷോപ്പുകളും മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചു. റോളക്‌സ് വാച്ചുകള്‍ റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തി. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.