ഹരിതോര്‍ജ്ജ പാതയില്‍ യൂറോപ്പ്, ഒരു ട്രില്യണ്‍ യൂറോ നിക്ഷേപിക്കും

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ 2030 ഓടെ 1 ട്രില്യണ്‍ യൂറോ സുസ്ഥിര ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യാഴാഴ്ച പറഞ്ഞു. 2021 ലെ യൂറോപ്യന്‍ യൂണിയന്‍ സുസ്ഥിര നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്.

ഗ്യാസിന്റെ വില കുതിച്ചുയരുകയാണ്. ഒരു വര്‍ഷം കൊണ്ട് ഇരട്ടിയായി. പുനരുത്പാദിക്കാവുന്ന ഊര്‍ജത്തിന് വില സ്ഥിരതയുണ്ട്, വില കുറവുമാണ്. വൈദ്യുതി വിലയും കുതിച്ചുയരുകയാണ്. ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കാന്‍ യൂറോപ്പ് ദീര്‍ഘകാല – ഹരിത ഉടമ്പടി വേഗത്തില്‍ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Top