ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെച്ചു. യൂറോപ്യന്‍ ഭരണസമിതിയാണ് തീരുമാനമെടുത്തത്.
യുവേഫയും യുവേഫ പ്രതിനിധികളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലണ് തീരുമാനം എടുത്തത്. 2021 ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആയിരിക്കും ഇനി ടൂര്‍ണമെന്റ് നടക്കുക എന്നാണ് വിവരം. ടൂര്‍ണമെന്റിനെക്കുറിച്ച് നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പലരും പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു. ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.