മ്യൂണിക്: യൂറോ 2020ലെ ആദ്യ സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. പ്രതിഭാ ധനരായ ഫ്രാന്‍സും ജര്‍മനിയും തമ്മിലാണ് മത്സരം. ഗ്രൂപ്പ് എഫ് ലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടും. ഇന്ന് കളിക്കാനിറങ്ങുന്ന മൂന്നു ടീമുകളും കിരീട പ്രതീക്ഷയിലാണ്. അതുകൊണ്ട് തന്നെ വമ്പന്‍ പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ചൊവ്വാഴ്ച രണ്ടു മത്സരങ്ങളാണ് നടക്കുക. ഹംഗറി പോര്‍ച്ചുഗല്‍ മത്സരമാണ് ആദ്യത്തേത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് എഫിലെ ഇത്തവണത്തെ ആദ്യ മത്സരം കൂടിയാണിത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് മേധാവിത്വം നല്‍കുന്നു. ഏറ്റവും കൂടുതല്‍ തവണ യൂറോ കപ്പ് ഫൈനല്‍സില്‍ കളിച്ച കളിക്കാരനെന്ന ബഹുമതി മത്സരത്തിലൂടെ ക്രിസ്റ്റിയാനോയ്ക്ക് സ്വന്തമാകും.