ലണ്ടന്‍: യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലനിരകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഭാസത്തെ കുറിച്ച് ചര്‍ച്ചയും ഉണ്ടായി. നിരവധി പേരാണ് ഈ പ്രതിഭാസം കാണുവാന്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്ക്കും ഒപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണമായതെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഇത്തവണ മണലിന്റെ സാന്ദ്രത കൂടിയത് നിറവ്യത്യാസത്തിന് കാരണമായെന്നും അവര്‍ പറയുന്നു.
കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതിനെത്തുടര്‍ന്ന് റഷ്യ, ബള്‍ഗേറിയ, ഉക്രൈന്‍, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇവിടെ സ്‌കീയിങ്ങിനായി എത്തുന്നത്.