നെയ്യാറ്റിന്‍കര: യൂറോപ്പ് വിസ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ തമിഴ്‌നാട് നിദ്രവിള സ്വദേശി സതീഷിനെ (35) പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൂവാര്‍ സ്വദേശികളായ ലെനിന്‍കുമാര്‍, പ്രശോഭ് കുമാര്‍, ജോബ് എന്നിവരില്‍ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ലെനിന്‍ ഉള്‍പ്പെടെയുള്ളവരെ യൂറോപ്പില്‍ എന്നു പറഞ്ഞ ശേഷം അര്‍മേനിയയില്‍ വിസിറ്റിങ് വിസയില്‍ എത്തിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പൂവാര്‍ സിഐ: അജയ് മോഹന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.