യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഫുട്‌ബോളില്‍ കരുത്തുകാട്ടാന്‍ ഇന്ന് മുതല്‍ പുതിയൊരു വേദി. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയില്‍ (യുവേഫ) അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും.

ഫ്രാന്‍സ് മ്യൂണിക് സ്റ്റേഡിയത്തില്‍ മുന്‍ചാമ്പ്യന്മാരായ ജര്‍മനിയെ നേരിടുമ്പോള്‍ ചെക്ക് റിപ്പബ്ലിക് യുക്രൈനുമായും, വെയില്‍സ് അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് ഫ്രാന്‍സ് ജര്‍മനി മത്സരം നടക്കുന്നത്.

യുവേഫയില്‍ പൂര്‍ണം അംഗത്വമുള്ള 55 രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പ്രാഥമിക ഘട്ടം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് നടക്കുന്നത്. 2019 ജൂണ്‍ ആദ്യവാരം സെമിഫൈനലും, അവസാന വാരം ഫൈനലും നടക്കും. രണ്ടുവര്‍ഷത്തിലൊരിക്കലാണ് നാഷന്‍സ് ലീഗ് നടക്കുന്നത്. 2020ലെ യൂറോകപ്പിന്റെ യോഗ്യതാ മത്സരമായും നാഷന്‍സ് ലീഗിനെ പരിഗണിക്കും .

Top