ബ്രിട്ടൺ: യൂറോപ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണ പ്രതിപക്ഷ പാർട്ടികളെ പിന്നിലാക്കി നിജേൽ ഫറാഷിന്റെ ബ്രക്സിറ്റ് പാർട്ടി അധികാരത്തിലെത്താൻ സാധ്യത എന്ന് സർവ്വേ റിപ്പോർട്ട്. ബ്രെക്സിറ്റ് വക്താവ് നിജേൽ ഫറാഷിന്റെ പാർട്ടിക്ക് ബ്രിട്ടണിൽ മുൻതൂക്കം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് പറയുന്നത്.
ദഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ ബ്രെക്സിറ്റ് പാർട്ടി 34 ശതമാനം വോട്ട് നേടുമെന്നാണ് വ്യക്തമാക്കുന്നത്. നിലവിൽ ബ്രിട്ടന്റെ പ്രധന മന്ത്രി തെരേസ മേയുടെ കൺസർവേറ്റിവ് പാർട്ടി 11 ശതമാനം വോട്ട് നേടി നാലാം സ്ഥാനത്താണുള്ളത്.
മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലിബറൽ ഡെമോക്രാറ്റുകൾ 12 ശതമാനം വോട്ട് നേടുമെന്നാണ് ‘ദ ഗാർഡിയൻ’ പത്രം പുറത്തുവിട്ട സർവ്വേ ഫലം പറയുന്നത്.
യൂറോപ്യൻ പാർലമെന്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മെയ് 23നാണ്. പാർലമെന്റിൽ ബ്രിട്ടന്റെ അംഗബലം 75 ആണ്. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാവാത്തതിനാൽ ബ്രിട്ടൻ ഈ തെരഞ്ഞെടുപ്പിന്റെയും ഭാഗമാണ്.