ബാര്‍സിലോന: ആരാധക പ്രതിഷേധം കനത്തതോടെ ടീമുകളൊന്നാകെ കൈവിട്ട യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനു പിന്തുണ പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ് ബാര്‍സിലോന.
യുവേഫ ചാംപ്യന്‍സ് ലീഗിനു ബദലായി പ്രഖ്യാപിച്ച ലീഗില്‍ ഇപ്പോള്‍ ബാര്‍സയും ലാ ലിഗ വൈരികളായ റയല്‍ മഡ്രിഡും മാത്രമാണു ബാക്കി. റയല്‍ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനു പിന്തുണ പ്രഖ്യാപിച്ച് ബാര്‍സിലോനയുടെ പ്രസിഡന്റ് ജോന് ലാപോര്‍ട്ടയും രംഗത്തെത്തി.
സൂപ്പര്‍ ലീഗ് ഈ കാലത്തു വളരെ അത്യാവശ്യമാണെന്നായിരുന്നു കാറ്റലന്‍ പബ്ലിക് ടിവിയില്‍ ലാപോര്‍ട്ടയുടെ പ്രതികരണം.