ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ റോമിങ് ചാര്‍ജ് അവസാനിപ്പിക്കുന്നതിനുള്ള നിയമ നിര്‍മാണം നടത്തി.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ജൂണ്‍ 15 മുതല്‍ റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ളതും പുതിയതുമായ റോമിങ് സേവനങ്ങളടക്കമുള്ള കരാറുകളില്‍ മാറ്റം വരും. വീട്ടിലെ പോലെ ചുറ്റിനടക്കാം എന്ന മുദ്രാവാക്യത്തിലാണ് റോമിങ് ചാര്‍ജ് എടുത്തുകളഞ്ഞതെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പദ്ധതി നടപ്പാക്കുകയായിരുന്നുവെന്ന് ഇ.യു വാക്താവ് മാര്‍ഗ്രറ്റിസ് ഷിനാസ് പറഞ്ഞു.