ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ കാട്ടുതീ ; നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

forest fire

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് നാശം വിതച്ച് കാട്ടുതീ പടരുന്നു. സംഭവത്തെ തുടര്‍ന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ ബ്രിസ്‌ബേനില്‍ രണ്ടു വീടുകള്‍ അഗ്‌നിക്കിരയായി.

കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂട്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്‌നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

രണ്ടാഴ്ച്ച മുന്‍പ് വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീ പടര്‍ന്നിരുന്നു. 85 പേര്‍ സംഭവത്തില്‍ മരിച്ചിരുന്നു. 296പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

Top