തിരുവനന്തപുരം: കുമ്മനം രാജശേഖരനല്ല അമിത് ഷാ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് കോടിയേരി പറഞ്ഞു. വിജയപ്രതീക്ഷ പങ്കുവെക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നേമം മണ്ഡലം എല്‍ഡിഎഫ് പിടിച്ചടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.35 സിറ്റ് കിട്ടിയാൽ അധികാരത്തിൽ വരുമെന്ന് ബിജെപി അധ്യക്ഷൻ പറയുന്നത്കോ ൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടും രമേശ് ചെന്നിത്തലയും ഒഴിഞ്ഞുമാറി.ഉമ്മൻ ചാണ്ടിയല്ല ആര് വന്നാലും എല്‍.ഡി.എഫ് നേമത്ത് ജയിക്കും. കുമ്മനമല്ല അമിത് ഷാ മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കും. കോടിയേരി അഭിപ്രായപ്പെട്ടു.