തൃശൂർ: എൽ.ഡി.എഫ് കോൺഗ്രസ് മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ ശക്തൻ മാർക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.
“എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽനിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചു തരാം. എന്നിട്ട് ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അത് ചെയ്യാനുള്ള നട്ടെല്ലുറപ്പ് എനിക്ക് ഉണ്ട്. ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിലും ഞാൻ എംപിയാണ്. കൊവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽനിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ഞാൻ എന്റെ കുടുംബത്തിൽനിന്നും ഒരുകോടി എടുത്ത് ചെയ്യും.” സുരേഷ് ഗോപി വ്യക്തമാക്കി.