വില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര റബര്‍ കര്‍ഷകര്‍ക്ക് ആശങ്ക വിട്ടൊഴിയുന്നില്ല

അങ്കമാലി: ഉത്പാദനക്കുറവിനെത്തുടര്‍ന്ന് വില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര റബര്‍ കര്‍ഷകര്‍ ആശങ്കയില്‍.

ആഭ്യന്തര അന്താരാഷ്ട്ര റബ്ബറിന്റെ വിലകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇത്തരത്തിലൊരു ആശങ്ക കര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

25 ശതമാനം ചുങ്കമുണ്ടെങ്കിലും ഇറക്കുമതി തന്നെയാണ് ലാഭമെന്ന് ടയര്‍ കമ്പനികള്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇറക്കുമതി ചുങ്കം എടുത്തുകളയാനും നീക്കം നടക്കുന്നുണ്ട്.

നീക്കം വിജയിച്ചാല്‍ ആഭ്യന്തര റബര്‍വില വീണ്ടും നഷ്ടത്തിലാകും.

മഴ മാറിയിട്ടും കര്‍ഷകര്‍ ടാപ്പിങിലേയ്ക്ക് തിരിയാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

Top