മൂന്നാര്‍ സര്‍വകക്ഷ യോഗം അപ്രധാനമെന്ന് പറഞ്ഞിട്ടില്ല: റവന്യു മന്ത്രി

chandrasekharan

കോട്ടയം: എല്ലാ യോഗത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും മൂന്നാര്‍ സര്‍വകക്ഷ യോഗം അപ്രധാനമാണെന്ന് പറഞ്ഞിട്ടില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

മറ്റൊരു യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ കോട്ടയത്ത് എത്തിയതെന്നും പിന്നെയെങ്ങനെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷ യോഗത്തില്‍ പങ്കെടുക്കുകയെന്നും മന്ത്രി ചോദിച്ചു.

മൂന്നാര്‍ വിഷയത്തില്‍ റവന്യു മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം റവന്യു സെക്രട്ടറി യോഗം വിളിച്ചു ചേര്‍ത്തത് ചട്ട ലംഘനമാണെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു.

മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു.

മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം, സി.പി.എമ്മിന് യോഗത്തെക്കുറിച്ച് അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി പറഞ്ഞിരുന്നു

മൂന്നാറിലെ സര്‍ക്കാര്‍ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നിയമപ്രകാരം നടപടികള്‍ ആംരംഭിച്ചതാണ്. ഇതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്.

Top